ലക്‌നൗ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പിന്തുണയ്ക്കുന്നവർക്കെതിരെ ഭീഷണിയുമായി അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി നേതാവ്. . എഎംയു സ്റ്റുഡന്റ് യൂണിയൻ നേതാവ് ഫർഹാൻ സുബേരിയാണ ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാക്രോണിനെ പിന്തുണയ്ക്കുന്നവരുടെ തലയറുകുമെന്നാണ് വിദ്യാർത്ഥി നേതാവിന്റെ ഭീഷണി.
ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ശബ്ദ സന്ദേശം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്ലാമിനെതിരെയോ ഇസ്ലാം മതത്തിനെതിരെയോ ആരും സംസരാക്കരുത്. ഇസ്ലാം മതത്തെയും പ്രവാചകനെയും അപമാനിക്കുന്നവരുടെ തലയുണ്ടാകില്ല. മുസ്ലീങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിനെ ആരും പിന്തുണയ്ക്കരുത്. ഇത്തരത്തിൽ പിന്തുണയ്ക്കുന്നവരുടെ തലയറുക്കുമെന്നും ശബ്ദ സന്ദേശത്തിൽ ഫർഹാൻ ഭീഷണിപ്പെടുത്തുന്നു.
മതമൗലിക വാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന ഫ്രഞ്ച് സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം അലിഗഡ് സർവ്വകലാശാലയിൽ എഎംയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാവിന്റെ ഭീഷണി സന്ദേശം പുറത്തുവരുന്നത്.
Post Your Comments