KeralaLatest NewsNewsIndia

ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തിനെപ്പറ്റി രഹസ്യ വിവരം നൽകിയ വ്യക്തിയ്ക്ക് പ്രതിഫലം നൽകിയതായി സൂചന

തിരുവനന്തപുരം: വിവാദമായ ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരം കൈമാറിയ ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. 45 ലക്ഷം രൂപയാണ് പാരിതോഷികമെന്നാണ് വിവരം. എന്നാൽ, രഹസ്യ വിവരം കൈമാറിയ വ്യക്തിയുടെ പേര് പുറത്തുവന്നിട്ടില്ല.

Read Also : ജംഗിള്‍ സഫാരിയിൽ പക്ഷികളെ ലാളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ചിത്രങ്ങളും വീഡിയോയും വൈറൽ ആകുന്നു 

വിവരം കൈമാറിയ വ്യക്തിക്ക് അഡ്വാൻസായി 22.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. കസ്റ്റംസാണ് പാരിതോഷികം നൽകുന്നത്. രഹസ്യ വിവരം കൈമാറിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് കമ്മീഷണർക്ക് മാത്രം അറിയുന്ന രഹസ്യമാണ്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ തയാറായില്ല.

ഇക്കഴിഞ്ഞ ജൂലൈ 5നാണ് കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്ത് പിടികൂടിയത്. 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ബാഗേജിലൂടെയാണ് സ്വർണം കടത്താൻ ശ്രമം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button