തിരുവനന്തപുരം : തെരഞ്ഞടുപ്പിൽ കോൺഗ്രസുമായി കൈകോർക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കേരളത്തിൽ യുഡിഎഫിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങൾ രാമചന്ദ്രൻ പിള്ള വിവരിച്ചു. ദേശീയ തലത്തിൽ സിപിഎം കോൺഗ്രസുമായി കൈകോർക്കുകയാണ്. എന്നാൽ കേരളത്തിൽ അത് ഉണ്ടാകില്ല. ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഉത്തരം പറയണം. സംസ്ഥാന സെക്രട്ടറിക്കെതിരെ യാതൊരു ആക്ഷേപവും ഇല്ലെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.
നേരത്തെ, പിണറായിയെയും കോടിയേരിയെയും പ്രത്യക്ഷമായി ന്യായീകരിച്ചും പരോക്ഷമായി വിമർശിച്ചും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംഎ ബേബി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചവരായാലും നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കൾ ആയാലും തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കണമെന്ന് എംഎ ബേബി തന്റെ ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു.
Post Your Comments