Latest NewsKeralaNewsIndia

ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരൻ ബിനോയ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി സഹോദരന്‍ ബിനോയ് കോടിയേരി ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി ഹർജ്ജി നല്‍കാന്‍ ശ്രമിച്ചെങ്കിലും മടക്കി അയച്ച സാഹചര്യത്തിലാണ് ശനിയാഴ്ച ഹൈക്കോടതിയില്‍ നേരിട്ടെത്തുന്നത്.

Read Also : കഴിഞ്ഞ 202 ​ദിവസമായി പുതിയ കോവിഡ് കേസുകള്‍ ഇല്ല ; കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ഒരു രാജ്യം

ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ബിനീഷിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുക.കഴിഞ്ഞ ദിവസം ബിനീഷിനെ കാണാന്‍ അനുമതി തേടി ബിനോയ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.

രണ്ട് അഭിഭാഷകര്‍ക്കും 3 സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ബിനോയ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പ് വെക്കാനുണ്ടെന്ന് അറിയിച്ചെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ ബിനീഷിനെ കാണാന്‍ അനുവദിക്കില്ലെന്ന് ഇ. ഡി അറിയിച്ചു.

തുടര്‍ന്നാണ് ബിനോയ് കഴിഞ്ഞ ദിവസം രാത്രി കര്‍ണാട ജഡ്ജിയുടെ വസതിയില്‍ നേരിട്ടെത്തി ഹരജി നല്‍കാന്‍ ശ്രമിച്ചത്. ജസ്റ്റിസ് അഭയ് ശ്രീനിവാസയുടെ വസതിയില്‍ എത്തി കാണാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാര്‍ മടക്കി അയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button