Latest NewsNewsIndia

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനല്ല… ഇത് സംബന്ധിച്ച് കേന്ദ്രം ഔദ്യോഗിക പ്രസ്താവന ഇറക്കണം… സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : 2019 ഫെബ്രുവരി 14ന് 44 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമാ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന ഇറക്കണമെന്നാണ് യെച്ചൂരിയുടെ നിലപാട്. പുല്‍വാമ ഭീകരാക്രമണം ഇമ്രാന്‍ സര്‍ക്കാരിന്റെ നേട്ടമാണെന്ന്
പാകിസ്താന്‍ തുറന്ന് പറഞ്ഞിട്ടും സീതാം യെച്ചൂരിയ്ക്ക് അത് ചെയ്തത് പാകിസ്താനാണെന്ന് വിശ്വാസമായിട്ടില്ല

Read also : ഇന്ത്യയെ ആക്രമിച്ചത് അവരുടെ മണ്ണില്‍ വെച്ചുതന്നെ… പുല്‍വാമയിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനോട് ഔദ്യോഗിക പ്രസ്താവന ആരാഞ്ഞിരിക്കുകയാണ് യെച്ചൂരി. പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്താന്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് സീതാറം യെച്ചൂരി രംഗത്ത് വന്നിരിക്കുന്നത്.

പാകിസ്താനും ഇന്ത്യയും പരസ്പരം ആരോപണം ഉന്നയിക്കുന്ന രാജ്യങ്ങളാണെന്ന് യെച്ചൂരി ആരോപിച്ചു. അതിനാല്‍ ഇതില്‍ സത്യം അറിയാതെ പ്രതികരിക്കാന്‍ കഴിയില്ല. വിഷയം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്ക് ശേഷമേ പ്രതികരിക്കൂ എന്നും യെച്ചൂരി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button