COVID 19KeralaLatest NewsIndiaNews

കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം : സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശങ്ങൾ നല്‍കി കേന്ദ്ര സര്‍ക്കാര്‍. വാക്സിന്‍ വിതരണം സുഗമമാക്കാനും ആരോഗ്യരംഗത്തെ മറ്റുപ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതെ വിതരണ നടപടികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് സമിതികള്‍ രൂപീകരിക്കുക. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

Read Also : ബൈബിൾ ക്ലാസ്സിലെ വിദ്യാർത്ഥിനിയ്ക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ 

ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി (എസ്.എസ്.സി), അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന കര്‍മസമിതി (എസ്.ടി.എഫ്), ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ കര്‍മസമിതി (ഡി.ടി.എഫ്.) എന്നിവ രൂപവത്കരിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. വാക്സിന്‍ നിര്‍മാണം പൂര്‍‌ത്തിയായാലും രാജ്യം മുഴുവന്‍ ഇത് വിതരണം ചെയ്യാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് ഘട്ടംഘട്ടമായി ആയിരിക്കും വാക്സിന്‍ വിതരണം ചെയ്യുക. ഇത് സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായാണ് സംസ്ഥാന-ജില്ലാ തല സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുക, വിതരണ ശൃംഖലകള്‍ തയ്യാറാക്കുക, ഓരോ പ്രദേശങ്ങളിലെയും യാത്രാബുദ്ധിമുട്ടുകള്‍ കണ്ടെത്തി പരിഹാരം കാണുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button