നാളുകളായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി പൂനം ബജ്വ. സുനീല്‍ റെഡ്ഡിയാണ് നടിയുടെ കാമുകന്. സുനീലിന്റെ പിറന്നാള്‍ ദിനത്തിലാണ് താരം തന്റെ പ്രണയം പ്രേക്ഷകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ കാമുകൻ സുനീലുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും നടി പങ്കുവെച്ചു. പിറന്നാള്‍ ആശംസകള്‍ സുനീല്‍. എന്റെ എല്ലാം എല്ലാം. പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. നിന്റെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ.’-പൂനം കുറിപ്പിൽ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് 2005ല്‍ തെലുങ്ക് ചിത്രം മൊഡാതി സിനിമയിലൂടെയാണ് പൂനം അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ സേവല്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തി. പിന്നീട് മോഹന്‍ലാല്‍ ചിത്രമായ ചൈന ടൗണിലൂടെ മലയാളത്തിലുമെത്തി. വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികന്, പെരുച്ചാഴി, സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട്, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് പൂനം.
Post Your Comments