മുംബൈ : മുംബൈയിലെ റോഡില്‍ പതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പോസ്റ്ററുകള്‍ അധികൃതര്‍ നീക്കം ചെയ്തു. സംഭവത്തില്‍ ബിജെപി ഇടപെട്ടതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ നീക്കം ചെയ്തിരിക്കുന്നത്.ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ നടപടി എടുക്കുന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പോസ്റ്ററുകള്‍ റോഡില്‍ പതിച്ച് അതിന് മുകളിലൂടെ വാഹനങ്ങള്‍ ഓടിച്ചാണ് മുംബൈയില്‍ മതമൗലികവാദികള്‍ പ്രതിഷേധത്തിന് ശ്രമിച്ചത്.
മതമൗലികവാദത്തിനെതിരെ ധീരമായ നടപടി എടുക്കുന്ന ഒരു വിദേശ ഭരണാധികാരിയെ അപമാനിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അവസരം നല്‍കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഫ്രാന്‍സുമായി ഇന്ത്യയ്ക്കുള്ള ഉറച്ച സൗഹൃദം മഹാരാഷ്ട്രാ സര്‍ക്കാര്‍ മറക്കരുതെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സൗത്ത് മുംബൈയിലെ റോഡില്‍ നിന്നും മാക്രോണിന്റെ പോസ്റ്ററുകള്‍ നീക്കം ചെയ്തിരിക്കുന്നത്.
ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചിരുന്നു. ഇതോടെയാണ് മുംബൈയില്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി മതമൗലികവാദികള്‍ രംഗത്തെത്തിയത്.
Post Your Comments