Latest NewsNewsInternational

ഫ്രാന്‍സിലെ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചു; മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍

മാക്രോണ്‍ അക്രമണ സംഭവങ്ങള്‍ക്ക് മുസ്ലിങ്ങളെ പഴിക്കുന്നത് പ്രാകൃതമായ നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാരിസ്: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്‍; നടപടി ഫ്രാന്‍സിലെ ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി. ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ചര്‍ച്ച്‌ ആക്രമണത്തെ പിന്തുണച്ച മഹാതിറിന്റെ ട്വീറ്റാണ് നടപടിക്ക് കാരണം. ആദ്യഘട്ടത്തില്‍ തങ്ങളുടെ പോളിസികള്‍ ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മഹാതിറിന് ട്വിറ്റര്‍ നല്‍കി പിന്നീട് ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

Read Also: തെരുവുകളില്‍ ഫ്രഞ്ച് പ്രസിഡന്‍റ് അപമാനിക്കപ്പെടുന്നത് എന്തുകൊണ്ട് ? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി

എന്നാൽ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ ഇത്തരമൊരു നടപടി. ആക്രമണത്തെ മഹത്വ വത്ക്കരിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ആരോപണമുണ്ടായിരുന്നു. ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മേഖലയുടെ സെക്രട്ടറിയായ സെഡ്രിക്കോയും മഹാതിര്‍ മുഹമ്മദിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ട്വിറ്റര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇമ്മാനുവല്‍ മാക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടിനെതിരെ തുടര്‍ച്ചയായി 13 ഓളം ട്വീറ്റുകളാണ് മഹാതിര്‍ മുഹമ്മദ് ഇട്ടത്. മാക്രോണ്‍ അക്രമണ സംഭവങ്ങള്‍ക്ക് മുസ്ലിങ്ങളെ പഴിക്കുന്നത് പ്രാകൃതമായ നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button