മുംബൈ : ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണയില്‍ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളും മറ്റും നൽകി ലാഭം കൊയ്തുകൊണ്ടിരിക്കുന്ന ബ്രാൻഡാണ് റിയൽ മി. വളരെ കുറച്ചു കാലത്തിനുള്ളിൽ തന്നെ സാമ്പത്തികമായി വിജയം കണ്ടെത്താനും ഈ ബ്രാൻഡിന് സാധിച്ചിരുന്നു. എന്നാൽ, സമൂഹമധ്യമങ്ങളിൽ ഗുരുതരമായ ഒരു പ്രശ്നത്തിലകപ്പെട്ടിരിക്കുകയാണ് റിയൽ മിയുടെ ഇന്ത്യൻ സിഇഒ.
ട്വിറ്ററിൽ കഴിഞ്ഞ ദിവസം റിയല്‍ മി ഇന്ത്യ സിഇഒയായ മാധവ് ഷേത്ത്, റിയല്‍ മീ 3, റിയല്‍ മീ 3ഐ എന്നീ മോഡലുകളുടെ പുതിയ അപ്ഡേഷന്‍ വിവരങ്ങൾ ട്വീറ്റ് ചെയ്തതാണ് അദ്ദേഹത്തിന് വിനയായി ഭവിച്ചത്.
മാധവിന്റെ ട്വീറ്റ് നിരീക്ഷിച്ചപ്പോഴാണ് എല്ലാവർക്കും ഒരു കാര്യം പിടികിട്ടിയത്, റിയൽ മി യുടെ സിഇഒ പോലും ഉപയോഗിക്കുന്നത് ഐ ഫോൺ എന്നതാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം. ഐ ഫോണിൽ നിന്നുമാണ് ഉപയോക്താവ് ട്വീറ്റ് ചെയുന്നതെന്ന് അർത്ഥമാക്കുന്ന തരത്തിൽ ട്വീറ്റിന്റെ താഴെയായി ‘ട്വിറ്റര്‍ ഫോർ ഐഫോണ്‍’ എന്ന് എഴുതിയിരിക്കുകയായിരുന്നു. ഇങ്ങനെയാണ് റിയല്‍ മീ ഇന്ത്യ സിഇഒ ഉപയോഗിക്കുന്നത് ഐ ഫോണ്‍ എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.
അതേസമയം, മാധവ് അല്ല ട്വീറ്റ് ചെയ്തതെന്നും, ഓഫീസ് ആവശ്യങ്ങൾക്കായി പ്രമുഖർ പിഎമാരെ കൊണ്ടോ, പരസ്യ കമ്പനികളെകൊണ്ടോ തങ്ങളുടെ അക്കൗണ്ട് പ്രവൃത്തിപ്പിക്കാറുണ്ട് എന്നും പലരും ന്യായികരിക്കുകയും ചെയ്തു. ഏതായാലും ഇത്തരത്തിൽ പിടിക്കപ്പെടുന്ന ആദ്യത്തെയാളല്ല മാധവ് എന്നതാണ് മറ്റൊരു വസ്തുത.
Post Your Comments