ഇത്തവണത്തെ അമ്പതാം സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതിയിൽ താൻ ഉണ്ടായിരുന്നെങ്കിൽ അവാർഡ് നൽകുക മറ്റു ചിലർക്ക് ആയിരുന്നേനെയെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ.
കൂടാതെ അവാർഡ് എന്നു പറയുന്നത് എപ്പോഴും ഒരു അവാർഡ് കമ്മിറ്റിയുടെ കാഴ്ചപ്പാടാണ്. എന്റെ കാഴ്ച എന്തെന്ന് പറഞ്ഞാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇറങ്ങിയ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.
അമ്പിളിയിലെ ആരാധികേ എന്ന ഗാനമാണ്, അതിന്റെ മ്യൂസിക് കമ്പോസർ വിഷ്ണു വിജയ് വളരെയധികം കഴിവുള്ള ആളാണ്
തീർച്ചയായും ഞാൻ കമ്മിറ്റിയിലുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ആരാധികയ്ക്ക് കൊടുക്കും. കുമ്പളങ്ങി നൈറ്റ്സിന്റെ ബാക്ക് ഗ്രൗണ്ട് കമ്പോസിംഗിന് സുശിൻ ശ്യാമിന് കൊടുക്കുമായിരുന്നു. ഉയരെ എന്ന ചിത്രത്തിൽ ഗോപി സുന്ദർ ചെയ്ത നീ മുകിലോ എന്ന ഗാനവും വളരെ ഇഷ്ടപ്പെട്ടു. സിത്താരയാണ് പാടിയത്. ഇപ്പോൾ അവാർഡ് കിട്ടിയവരൊക്കെ അത് അർഹിക്കുന്നവർ തന്നെയാണ്, സംശയമില്ല’ എന്നും ഗായകൻ പറഞ്ഞു.
Post Your Comments