ദോഹ: ഖത്തറില്‍ കണ്ണൂര്‍ സ്വദേശികള്‍ക്ക് വധശിക്ഷ. കേസില്‍ വ്യക്തതയില്ലാതെ കുടുംബം. യമന്‍ സ്വദേശിയുടെ വധവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ക്കാരായ നാല് യുവാക്കള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ച സംഭവത്തില്‍ വ്യക്തതയില്ലാതെ കുടുംബം. ഖത്തറില്‍ സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി സ്വര്‍ണവ്യാപാരിയായ യമന്‍ സ്വദേശി സലാഹുല്‍ കാസിമിനെ വധിച്ച കേസില്‍ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ നാല് യുവാക്കള്‍ക്കാണ് ബുധനാഴ്ച വധശിക്ഷ വിധിച്ചത്. കെ. അഷ്ഫീര് (30), അനീസ് (33), റാഷിദ് കുനിയില്‍ (33), ടി. ശമ്മാസ് (28) എന്നിവരാണ് ഒന്നു മുതല്‍ നാലുവരെ പ്രതികള്‍. എന്നാൽ ഇതില്‍ അഷ്ഫീര് ഒഴികെ ബാക്കിയുള്ളവരെല്ലാം നാട്ടിലേക്ക് കടന്ന് ഒളിവിലാണ്. അഷ്ഫീറിെന്റ സഹോദരന്‍ ജഹസീറും ഇതേ കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിലാണ്. എന്നാല്‍, കേസിനെയോ വിധിയെയോ സംബന്ധിച്ച് ഒരു വിവരവും അഷ്ഫീറിെന്റ കുടുംബത്തിന് ലഭിച്ചിട്ടില്ല.
Read Also: കാർട്ടൂൺ വിവാദം: തുര്‍ക്കിയും ഫ്രാന്‍സും തമ്മില്‍ വീണ്ടും ഇടയുന്നു
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ അഷ്ഫീറും സഹോദരനും അന്നുതൊേട്ട ജയിലിലാണ്. ഇവരെ കൂടാതെ മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ മറ്റ് രണ്ടുപേരായ ഉസ്മാന്, ഫായിസ് എന്നിവര്‍ക്കും കേസില്‍ തടവുശിക്ഷ ലഭിച്ചു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. എന്നാല്‍, ഇതുസംബന്ധിച്ചുള്ള ഒരു അറിയിപ്പോ വ്യക്തതയോ ഇവരുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. അഷ്ഫീര് കൊല്ലപ്പെട്ട യമന്‍ പൗരെന്റ ജീവനക്കാരനായിരുന്നു. സഹോദരന്‍ മറ്റൊരു കമ്ബനിയിലെ ഡ്രൈവറായിരുന്നു. നിരപരാധിയാണെന്നു കാണിച്ച് അഷ്ഫീറിെന്റയും സഹോദരെന്റയും മോചനത്തിനായി പിതാവ് അഷ്റഫ് ദേശീയ മനുഷ്യാവകാശ കമീഷന്‍, മുഖ്യമന്ത്രി, നോര്‍ക്ക, കണ്ണൂര്‍ ജില്ല പോലീസ് ചീഫ് എന്നിവര്‍ക്ക് നിവേദനമടക്കം നല്‍കിയിരുന്നു. എന്നാല്‍, ഇതിനൊന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസിന്‍റ വിചാരണ കാലഘട്ടത്തിലോ ഇപ്പോഴുള്ള വിധിയെ സംബന്ധിച്ചോ മക്കളുടെ അവസ്ഥ സംബന്ധിച്ച ഒരു ഔദ്യോഗികമായ അറിയിപ്പോ വിവരങ്ങളോ ഒന്നരവര്‍ഷമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരായ 27 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റക്കാരല്ലെന്ന് കണ്ടവരെ വെറുതെ വിടുകയും ബാക്കിയുള്ളവര്‍ക്ക് അഞ്ചുവര്‍ഷം, രണ്ടുവര്‍ഷം അടക്കം തടവുശിക്ഷ വിധിച്ചു എന്നുമാണ് വിവരം. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുര്‍റയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയില്‍ വിവിധ ജ്വല്ലറികള്‍ നടത്തിയിരുന്നയാളായിരുന്നു യമന്‍ സ്വദേശി.
Post Your Comments