Latest NewsKeralaNewsIndia

ക​രി​പ്പൂ​ര്‍ വി​മാ​ന അ​പ​ക​ടം: ന​ഷ്ട​പ​രി​ഹാ​രം പ്രഖ്യാപിച്ച് ഇൻഷുറൻസ് കമ്പനി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന അ​പ​ക​ട​ത്തി​നു ഇ​ന്ത്യ​ന്‍ ഏ​വി​യേ​ഷ​ന്‍ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​ പ്രഖ്യാപിച്ച് ഇൻഷുറൻസ് കമ്പനി.വി​മാ​ന കമ്പനിക്കും യാ​ത്ര​ക്കാ​ര്‍​ക്കു​മാ​യി 661.32 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം. 378.83 കോ​ടി രൂ​പ വി​മാ​ന ക​ന്പ​നി​ക്കും 282.49 കോ​ടി രൂ​പ യാ​ത്ര​ക്കാ​ര്‍​ക്കു​മാ​യി ന​ല്‍​കും.

Read Also : ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ ; കൂടുതൽ ഇളവുകൾ 

ഇ​ന്ത്യ​ന്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് കമ്പനികളും ആ​ഗോ​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് കമ്പനികളും ചേ​ര്‍​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റു​ക. വി​വി​ധ ഇ​ന്‍​ഷ്വ​റ​ന്‍​സ് കമ്പനി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് എ​യ​ര്‍​ഇ​ന്ത്യ​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക ന​ല്‍​കു​ക. ഇ​തി​ല്‍ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ന്യൂ ​ഇ​ന്ത്യാ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​ന്പ​നി​യാ​ണ് പ്രാ​ഥ​മി​ക ഇ​ന്‍​ഷൂ​റ​റാ​യു​ള​ള​ത്. ഇ​ന്‍​ഷ്വ​ര്‍ ക്ലെ​യ്മി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വ​ഹി​ക്കു​ന്ന​ത് ആ​ഗോ​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​ന്പ​നി​യാ​ണ്.

യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​കേ​ണ്ട പ്രാ​ഥ​മി​ക ന​ഷ്ട​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ല്‍ മൂ​ന്ന​ര കോ​ടി ന്യൂ ​ഇ​ന്ത്യാ ഇ​ന്‍​ഷ്വ​റ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന തു​ക വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം കൈ​മാ​റും.

ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ക​രി​പ്പൂ​രി​ല്‍ ദു​ബാ​യി​ല്‍ നി​ന്ന് 190 പേ​രു​മാ​യി എ​ത്തി​യ എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം ലാ​ന്‍​ഡിം​ഗി​നി​ടെ 35 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്. സം​ഭ​വ ദി​വ​സം ര​ണ്ടു വൈ​മാ​നി​ക​ര​ട​ക്കം 18 പേ​രാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ മൂ​ന്നു പേ​ര്‍​കൂ​ടി മ​രി​ച്ച​തോ​ടെ മ​ര​ണ സം​ഖ്യ 21 ആ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button