Latest NewsIndiaNews

ഇന്ത്യയുടെ ഭൂമിയില്‍ ചൈന കടന്നു കയറിയെന്ന് പ്രമുഖ ദേശീയ മാധ്യമമായ ‘ദ ഹിന്ദു’; വ്യാജ വാര്‍ത്തയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഭൂമിയില്‍ ചൈന വീണ്ടും കടന്നു കയറിയെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ദേശീയ മാധ്യമമായ ‘ദ ഹിന്ദു’. അതേസമയം ദ ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചത് വ്യാജ വാര്‍ത്തയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാംഗോങില്‍ ചൈന കടന്നു കയറിയെന്നായിരുന്നു ഹിന്ദു വാര്‍ത്ത നല്‍കിയത്.

കിഴക്കന്‍ ലഡാക്കിലെ പാംഗോങില്‍ ഫിംഗര്‍ 2, ഫിംഗര്‍ 3 എന്നിവിടങ്ങളില്‍ ചൈന കടന്നുകയറിയെന്നായിരുന്നു ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ ട്വിറ്റര്‍ ഫാക്ട് ചെക്ക് ഈ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചു. വാര്‍ത്ത വ്യാജമാണെന്നും ഇക്കാര്യം ഇന്ത്യന്‍ സൈന്യവും നിഷേധിച്ചിട്ടുണ്ടെന്നും പിഐബി വ്യക്തമാക്കി.

അതിര്‍ത്തി സംഘര്‍ഷം ആരംഭിച്ചതു മുതല്‍ തന്നെ ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് ദ ഹിന്ദു സ്വീകരിച്ചുപോരുന്നത്. അടുത്തിടെ ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക പരസ്യം ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button