Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസിലെ യഥാർത്ഥപ്രതി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെഎസ്‌യു

തൊടുപുഴ: സ്വർണ്ണക്കള്ളക്കടത്തുക്കേസിലെ യഥാർത്ഥപ്രതി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

Read Also : സ്വര്‍ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് റിപ്പോർട്ട്

ജില്ലാ പ്രസിഡൻ്റ് ടോണി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. കള്ളൻമാരുടെയും കൊള്ളക്കാരുടെയും സംഘമായ പിണറായി സർക്കാർ, അൽപ്പമെങ്കിലും ആൽമാഭിമാനമുണ്ടെങ്കിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ രാജിയിവയ്ക്കണമെന്ന് റോയി കെ പൗലോസ് ആവശ്യപ്പെട്ടു.

ജാഫർഖാൻ മുഹമ്മദ്, ജിയോ മാത്യു, ബിലാൽ സമദ്, അഡ്വ: ജസ്റ്റിൻ ചെകിടി, സി.എസ് വിഷ്ണുദേവ്, ഫസ്സൽ സുലൈമാൻ, ടോമി പാലക്കൻ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെഎസ്‌യു നേതാക്കളായ അനസ്സ് ജിമ്മി, ഫസ്സൽ അബ്ബാസ്, റഹ്മാൻ ഷാജി, അൽത്താഫ് സുധീർ, സെബിൻ ജോയി, അൽഫോൺസ് ചാക്കോ, ഷാബിർ ഷാജി, ബ്ലസൺ ബേബി, അനസൽ റഷീദ്, ബാദുഷ, ജസിം എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button