മുംബൈ: വിധവയായ യുവതിയെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷിച്ച് വളര്‍ത്തുനായ . ലൈംഗികാതിക്രമ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ. 33കാരിയുടെ പരാതിയില്‍ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിധവയായ സ്ത്രീ ഏഴു വയസുളള മകള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നത്. യുവതിയെ നിരന്തരം ശല്യം ചെയ്ത് കൊണ്ടിരുന്ന സദര്‍ അലമാണ് അറസ്റ്റിലായത്.
സൗഹൃദം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ നിരന്തരം യുവതിയുടെ പിന്നാലെ നടന്നത്. ഓരോ തവണയും യുവാവിന്റെ അഭ്യര്‍ത്ഥന യുവതി നിരസിച്ചു. ഇതില്‍ കുപിതനായ യുവാവ് ഷര്‍ട്ടിടാതെ ഷോര്‍ട്സ് മാത്രം ധരിച്ച് പുലര്‍ച്ചെ 3.45ഓടേ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു.
ലൈംഗികാതിക്രമം ലക്ഷ്യമിട്ടാണ് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ കയറിയത് മുതല്‍ വളര്‍ത്തുനായ കുരയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി ഒച്ചവെച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചതോടെ, സദര്‍ അലാം വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments