COVID 19Latest NewsKeralaNews

സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍കോട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതേസമയം കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button