മലയാളികളുടെ പ്രിയതാരമാണ് ദിലീപ്. ജനപ്രിയനായകന് കഴിഞ്ഞ ദിവസം പിറന്നാൾ ആശംസകൾ നേർന്നവർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ദിലീപിന് ജന്മദിന ആശംസകള്‍ നേരുന്നവര്‍ തോന്ന്യവാസികള്‍ ആണെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ചിലരുടെ അഭിപ്രായം. ഇതിനെതിരെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകായണ് അഡ്വ.ശ്രീജിത്ത് പെരുമന.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
ദിലീപിന് ജന്മദിനം ആശംസിക്കുന്നവര്‍ തോന്ന്യാസികളാണെത്രെ…. ??
ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്??
> ഗോപാലകൃഷ്ണന്‍ പദ്മനാഭന്‍ പിള്ള എന്നാണു ശരിയായ പേര്, സിനിമയില്‍ ദിലീപ് എന്ന പേരില്‍ പ്രസിദ്ധനായി
> 1967 ല്‍ എറണാകുളം ജില്ലയിലെ എടവനക്കാട് ജനനം, എറണാകുളം മഹാരാജാസില്‍ നിന്നും ചരിത്രത്തില്‍ ബിരുദ്ധം. > മിമിക്രി ആര്‍ട്ടിസ്‌റ്, നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സഹ സംവിധായകന്‍, ബിസിനസ് മാന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ മലയാളികള്‍ക്ക് സുപരിചിതന്‍.
> കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയില്‍ സഹ സംവിധായകനായി പിന്നീട് 140 ല്‍ കൂടുതല്‍ സിനിമകളില്‍ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു.
> കേരളത്തിലെ കുടുംബ പ്രേക്ഷരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ . നാല് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ 43 ഓളം അവാര്‍ഡുകള്‍.
> കേരളത്തിലങ്ങോളമിങ്ങോളം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ലക്ഷക്കണക്കിന് രൂപ സ്വാന്തനം കയ്യില്‍ നിന്നും മുടക്കി അശരണര്‍ക്ക് വീടും ഭക്ഷണവും എത്തിച്ചു.
>
ആരാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ??
> എറണാകുളം പെരുമ്ബാവൂര്‍ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകന്‍ പേര് സുനില്‍ കുമാര്‍
> ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനില്‍ കുമാര്‍ , സ്റ്റാവും കൂടുതല്‍ മോഷ്ടിച്ചിരുന്നത് ബജാജ് പള്‍സര്‍ ബൈക്കുകളായിരുന്നതിനാലാണ് ‘പള്‍സര്‍ സുനി ‘ എന്ന പേര് വന്നത്
> മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛന്‍ സുരേന്ദ്രന്‍ പറയുന്നു.
> 28 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്
> 21 വ്യാജ സിംകാര്‍ഡുകളും , ഫോണുകളുമുണ്ട്.
> ബസ്സില്‍ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി
> പ്രയാപൂര്‍ത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട ജുവനൈല്‍ ഹോമുകളില്‍ കിടന്നിട്ടുണ്ട്.
> പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്‌റ്റേഷനുകളില്‍ സുനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
> അഞ്ച് വര്‍ഷം മുമ്ബ് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവും നിലവില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റമായ ജി സുരേഷ് കുമാര്‍ തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി
> സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി
> റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതര്‍ക്കങ്ങള്‍ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പള്‍സര്‍ സുനിയെ സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചു
Post Your Comments