Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ഓൺലൈൻ മാധ്യമത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വ്യാജ പ്രചാരണം, ശോഭ സുരേന്ദ്രൻ പരാതി നൽകി

കൊച്ചി: തനിക്കെതിരെ ഓൺലൈൻ മാധ്യമത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപകീർത്തികരമായ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ. ഇന്ന് രാവിലെയാണ് അവർ പരാതി നൽകിയത്.  തൃശൂർ കമ്മീഷണർക്കും സൈബർ പോലീസിനുമാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പരാതി നൽകിയത്.

ഒരു ഓൺലൈൻ മാധ്യമമാണ് ആദ്യം ഇത്തരത്തിൽ അവഹേളനപരമായ വാർത്തകൾ പടച്ചു വിട്ടത്. ഇത് ഏറ്റുപിടിച്ച് തന്റെ രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും കമന്റുകളും ഇടുന്നതായും അവർ പരാതിയിൽ പരാമർശിച്ചു. അത്തരത്തിൽ പോസ്റ്റും കമന്റും ഇട്ടവരുടെ പേരും ഐഡിയും സഹിതമാണ് അവർ പരാതി മെയിലിൽ നൽകിയിരിക്കുന്നത്.

read also: നാല് മാസം നീണ്ട അന്വേഷണത്തില്‍ ശിവശങ്കര്‍ കുടുങ്ങിയത് ആ ഒറ്റ ചോദ്യത്തില്‍ : ഉയരങ്ങളില്‍ നിന്നുള്ള ശിവശങ്കരന്റെ വീഴ്‌ച്ച വളരെ വലുത്

ഇതിന്റെ പിന്നിൽ ആരായാലും അവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് പരാതി. കുറച്ചു നാളായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാത്തതിനാൽ കഥകളുണ്ടാക്കുന്ന ഇത്തരക്കാരോട് പുച്ഛം മാത്രമാണുള്ളതെന്നും അവർ ഈസ്റ്റ് കോസ്റ്റിനോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button