പശ്ചിമ ഗോദാവരി: നീരൊഴുക്കില്‍ നീന്താന്‍ പോയ ആറ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലെ വേലേരുപാട് മണ്ഡലത്തിലെ വസന്തവാഡ ഗ്രാമത്തിനടുത്തുള്ള പെഡവാഗു അരുവിയില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ആന്ധ്ര ഗവര്‍ണര്‍ ബിശ്വഭൂഷന്‍ ഹരിചന്ദന്‍ അനുശോചിച്ചു.
ജി മനോജ് (16), കെ രാധാകൃഷ്ണ (16), കെ രഞ്ജിത് (16), എസ് ശിവാജി (17), ഗംഗാധര്‍ വെങ്കട്ട് (17), സിഎച്ച് ഭുവന്‍ (18) എന്നിവരാണ് മരിച്ചത്. മുങ്ങല്‍ വിദഗ്ധര്‍ അരുവിക്കരയില്‍ തിരഞ്ഞ് ആറ് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു
ആറ് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ഗവര്‍ണര്‍ ഹരിചന്ദന്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. ദുഃഖിതരായ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
Post Your Comments