തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ പ്രതികരിയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ബംഗളൂരുവിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ വൈകിട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊപ്പം ബിനീഷിന്റെ അറസ്റ്റിനെ കുറിച്ചും മാദ്ധ്യമങ്ങള്‍ ചോദിച്ചിരുന്നു.
Read Also : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കേട്ടതിനും അവയ്ക്ക് മറുപടി നല്‍കിയതിനും ശേഷം മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്ക് കടക്കാം എന്നായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. തുടര്‍ന്ന് ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം കേട്ട ശേഷം അതിനെല്ലാം ഒന്നിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ ദീര്‍ഘമായ മറുപടിയായിരുന്നു മുഖ്യമന്ത്രി മാദ്ധ്യമങ്ങള്‍ക്ക് മുന്‍പിലായി വായിച്ചത്.
എന്നാല്‍ ഏറെ നേരമെടുത്ത് തന്റെ മറുപടി വായിച്ച ശേഷം, ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അദ്ദേഹം അവഗണിക്കുകയായിരുന്നു. സമയം കഴിഞ്ഞുപോയി എന്നുപറഞ്ഞുകൊണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് അദ്ദേഹം വിസമ്മതിച്ചത്. ‘നിങ്ങള്‍ക്ക് ചോദിക്കാനുമുണ്ട്, എനക്ക് പറയാനുമുണ്ട്, പക്ഷെ സമയം കഴിഞ്ഞുപോയി, അതുകൊണ്ട് ഇന്നിവിടെ അവസാനിപ്പിക്കുകയാണ്’- എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
Post Your Comments