
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. ഗ്രാമിന്റെ വില 4685 രൂപയാണ്. അതേസമയം രണ്ടുദിവസം മുമ്പ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്നവിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.
Read Also: പ്രതിപക്ഷം തെരുവിലിറങ്ങി; മുഖ്യമന്ത്രി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം
എന്നാൽ കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില 1,877.83 ഡോളര്‍ നിലവാരത്തിലെത്തി. ആറ് പ്രധാന കറന്‍സികളുടെ സൂചികയില്‍ ഡോളര്‍ കരുത്തുനേടിയാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,426 രൂപ നിലവാരത്തിലാണ്. സ്വർണവിലയില്‍ 0.14ശതമാനമാണ് കുറവുണ്ടായത്.
Post Your Comments