KeralaLatest NewsNews

എം ശിവശങ്കരന്റെ നിലവിലെ അവസ്ഥയില്‍ തനിക്ക് ദുഖമുണ്ട്: ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു,​ അദ്ദേഹത്തെ വഷളാക്കിയത്…. പ്രതികരണവുമായി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: എം ശിവശങ്കരന്റെ നിലവിലെ അവസ്ഥയില്‍ തനിക്ക് ദുഖമുണ്ടെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതായി രാഷ്‌ട്രീയ നിരീക്ഷകനായ ജോമോന്‍ പുത്തന്‍പുരയ‌്ക്കൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശിവശങ്കരനെ തനിക്കു നന്നായിട്ടു അറിയാമെന്നും , നല്ലൊരു ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്നും , ശിവശങ്കരന്‍ മലപ്പുറം കളക്ടര്‍ ആയിരുന്നപ്പോള്‍ താന്‍ അന്ന് മുഖ്യമന്ത്രി ആയിരുന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

Read also: രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞിട്ടേ ബാക്കി എന്തും… ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ച് ലോകരാഷ്ട്രങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശിവശങ്കരന്റെ ഇപ്പോളത്തെ അവസ്ഥയില്‍ തനിക്കു ദുഃഖം ഉണ്ടെന്നു ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം . ശിവശങ്കരന്റെ ഇപ്പോളത്തെ അവസ്ഥയില്‍ തനിക്കു ദുഃഖം ഉണ്ടെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .
ശിവശങ്കരനെ തനിക്കു നന്നായിട്ടു അറിയാമെന്നും , നല്ലൊരു ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്നും , ശിവശങ്കരന്‍ മലപ്പുറം കളക്ടര്‍ ആയിരുന്നപ്പോള്‍ താന്‍ അന്ന് മുഖ്യമന്ത്രി ആയിരിന്നു എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി .
ഉമ്മന്‍ ചാണ്ടിയെ ഇന്ന് രാവിലെ 8 മണിക്ക് ഞാന്‍ (29/10/2020) തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ വച്ച്‌ നേരില്‍ കണ്ടപ്പോള്‍ ‘ഇന്ന് ഒരു നല്ല ദിവസം ആണല്ലോ ‘ എന്ന് ഞാന്‍ ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു . അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു ‘ അതെന്താണ് നല്ല ദിവസം ?’
അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ ശിവശങ്കരനെ അറസ്റ്റ് ചെയ്ത ദിവസം ആണെല്ലോ ‘ എന്ന് പറഞ്ഞപ്പോള്‍ ആണ് ശിവശങ്കരനെ കുറിച്ച്‌ ഉമ്മന്‍ ചാണ്ടി പറയാന്‍ ഇടയായത് .
ശിവശങ്കരന്‍ നല്ല ഒരു ഉദ്യോഗസ്ഥന്‍ ആയിരിന്നു എന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ മറുപടിക്കു ഞാന്‍ ഒരു മറു ചോദ്യം ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചു
‘ അപ്പോള്‍ ശിവശങ്കരനെ വഷളാക്കിയത് മുഖ്യമന്ത്രി പിണറായി ആണോ ?’
അപ്പോള്‍ അദ്ദേഹം ഒരു ചിരി ചിരിച്ചിട്ട് എന്നോട് മറുപടി പറഞ്ഞു
‘ ഒരു ഉദ്യോഗസ്ഥന് അമിത അധികാരം കൊടുത്തു ആര്‍ക്കും ചൊദ്യം ചെയ്യപ്പെടാത്ത ഒരു ഉദ്യോഗസ്ഥനായി മാറ്റിയാല്‍ ഇതൊക്കെ സംഭവിക്കും ‘
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
രാഷ്ട്രീയ നിരീക്ഷകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button