ലക്‌നൗ : 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാർട്ടിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് ബി എസ പി അധ്യക്ഷ മായാവതി പറഞ്ഞു. ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി പോര് മുറുകുന്നതിനിടെയാണ് മായാവതിയുടെ പ്രതികരണം.
ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ എസ്പിയെ പരാജയപ്പെടുത്താന്‍ ഏത് അറ്റംവരെയും പോകും. എസ്പിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയ്ക്ക് മേല്‍ ആര്‍ക്കാണോ ഏറ്റവും വിജയസാധ്യത അത് ബിജെപിയുടെ സ്ഥാനാർത്ഥിയാണെങ്കിലും ബിഎസ്പിയുടെ എല്ലാ എംഎല്‍എമാരും വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞു.
Post Your Comments