Latest NewsCinemaNews

മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ ഉറ്റ കൂട്ടുകാരെപ്പോലെയായിരുന്നു, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് വീണ്ടും വിവാഹം കഴിച്ചത്; കാവ്യയെ വിവാഹം ചെയ്യുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; മനസ്സു തുറന്ന് നടൻ ദീലീപ്

ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ദിലീപ്

എന്നും ‌മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ അമ്പത്തിമൂന്നാം പിറന്നാള്‍. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് സമൂഹമാധ്യമത്തിലൂടെയും മറ്റും ആശംസകള്‍ അറിയിച്ചത്.

എന്നാൽ ഇപ്പോഴിതാ ദിലീപിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ദിലീപ്. കാവ്യ കാരണമാണ് താന്‍ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാര്‍ത്ത തെറ്റാണെന്ന് ദിലീപ് വീഡിയോയില്‍ പറയുന്നു. മഞ്ജുവും താനും ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ഉത്കണ്ഠ വര്‍ധിച്ചു ,ഷൂട്ടിങ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. അച്ഛന്‍ എപ്പോഴാ വീട്ടില്‍ വരുന്നതെന്ന് മീനാക്ഷി ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ല. സഹോദരി രണ്ടു വര്‍ഷത്തോളം കുടുംബത്തോടെ എന്റെ വീട്ടിലായിരുന്നുവെന്നും ദിലീപ് പറയുന്നു.

അതിനിടെ കാവ്യയുടെ വിവാഹജീവിതം തകര്‍ന്നത്. അതിന് കാരണം ഞാനാണെന്നും ആ സമയത്ത് വാര്‍ത്തകള്‍ വന്നിരുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയുമാണ്. അങ്ങനെയാണ് രണ്ടാമതൊരു കല്യാണം നടത്തിയതെന്നും നടൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button