പാലക്കാട്: കാര്‍ഷിക യന്ത്രവല്‍ക്കരണം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനാവും. പട്ടികജാതി / പട്ടികവര്‍ഗ ക്ഷേമ-നിയമ-സാംസ്‌കാരിക പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ.ബാലന്‍, ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളാവും. കാര്‍ഷിക മേഖലയിലെ കൃഷിഭൂമിയുടെ തുുവല്‍ക്കരണവും തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയര്‍ന്ന കൂലിചെലവും പ്രതികൂല സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കാര്‍ഷികയന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിച്ചു വരികയാണ്.
Read Also : കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി ഫാര്‍മ ഭീമന്‍മാരായ ഫിസര്‍
ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് നടക്കുന്ന നൂതന ആശയമാണ് കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപദൗത്യപദ്ധതി (സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍-SWAM) കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങി ഉപയോഗിക്കുന്നതിന് വ്യക്തിഗത ആനുകൂല്യം നല്‍കുന്നതോടൊപ്പം വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാമ്ബത്തിക സഹായം നല്‍കുന്നതുമാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. നൂറൂകോടിയുടെ പദ്ധതിയാണിത്.
Post Your Comments