ബെംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ബിനീഷ് കോടിയേരിയെ അറസറ്റ് ചെയ്തു.. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിനു ശേഷം ബിനീഷിനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. ഇങ്ങനെ പണം നല്‍കിയവരില്‍ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നു.
മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.
Post Your Comments