റിയാദ്/ടെഹ്‌റാന്‍: പാക്കിസ്ഥാനെതിരെ അറബ് രാഷ്ട്രങ്ങൾ രംഗത്ത്. ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഒക്‌ടോബര്‍ 27ന് കരിദിനം ആചരിക്കാനുള്ള പാക് ആഹ്വാനം നടപ്പാക്കുന്നത് സൗദി അറേബ്യയും ഇറാനും തടഞ്ഞു. പാക് സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ചൊവ്വാഴ്ച(27ന്) കരിദിനാചരണം സംഘടിപ്പിക്കാനുള്ള പാക് നയതന്ത്രാലയങ്ങളുടെ നീക്കമാണ് ഇറാനും സൗദിയും തടഞ്ഞത്.
അതേസമയം പാക്കിസ്ഥാന്റെ ഭൂപടത്തില്‍ നിന്ന് പാക് അധിനിവേശ കശ്മീരിനേയും ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനേയും സൗദി അറേബ്യ നീക്കം ചെയ്തതായി പിഒകെയിലെ പ്രക്ഷോഭകന്‍ അംജദ് അയൂബ് മിര്‍സ ട്വിറ്ററില്‍ അറിയിച്ചു. ഇത് ഇന്ത്യക്കുള്ള സൗദിയുടെ ദീപാവലി സമ്മാനമാണെന്ന് പാക് ഭൂപടം പുറത്തുവിട്ട മിര്‍സ കുറിച്ചു. റിയാദിലെ പാക് കോണ്‍സുലേറ്റില്‍ കരിദിനം ആചരിക്കാനുള്ള പദ്ധതിയാണ് സൗദി ഭരണകൂടം വിലക്കിയത്.
Read Also: അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം കത്തുന്നു; ഇമ്മാനുവല്‍ മാക്രോണിന് താങ്ങായി ഇന്ത്യ
നവംബര്‍ 21നും 22നും സൗദി ജി 20 ഉച്ചകോടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കിയ കറന്‍സിയിലാണ് പാക് അധിനിവേശ കശ്മീര്‍, ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള പാക് ഭൂപടം പ്രസിദ്ധീകരിച്ചത്. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനാചരണം നടത്താനാണ് ഇറാനിലെ പാക് എംബസി തീരുമാനിച്ചിരുന്നത്. പാക് നിര്‍ദേശം തള്ളിയ ഇറാന്‍ ഭരണ കൂടം പരിപാടി വിലക്കി. ഇതോടെ അധികൃതരുടെ അനുമതിയോടെ വെബിനാര്‍ സംഘടിപ്പിച്ച് പാക് എംബസി തലയൂരി.
Post Your Comments