വാഷിങ്ടണ്‍; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഭാര്യ ജില്ലിനൊപ്പം ജന്മനാടായ ഡെലവെയറിലെ വില്മിംഗ്ടണിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത പിന്നാലെ കൊവിഡ് പ്രതിരോധത്തിലെ ട്രംപ് ഭരണകുട വീഴ്ചയ്ക്കെതിരെ ബൈഡന്‍ ആഞ്ഞടിച്ചു. അധികാരത്തിലേറിയാല്‍ തനിക്ക് വേണ്ടിയല്ല, മറ്റ് വേണ്ടിയുള്ള ഭരണാധികാരിയായിരിക്കും ഞാന്‍. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്ന ഭരണാധികാരി.
നമ്മളിലെ ഏറ്റവും മോശം കാര്യത്തെ അല്ല, നമ്മളിലെ നല്ലതിനെ കാണുന്ന ഭരണാധികാരി, ശാസ്ത്രം, യുക്തി, വസ്തുതകള്‍ എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്ന ഭരണാധികാരി, ബൈഡന്‍ പ്രചരണ റാലിയില്‍ പറഞ്ഞു.ശനിയാഴ്ചയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്.ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്.’ട്രംപ് എന്ന ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി’, വോട്ട് ചെയ്ത ശേഷം പുഞ്ചിരിച്ചുകൊണ്ട് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
നവംബര്‍ 3 നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത് സപ്തംബര്‍ ആദ്യ ആഴ്ച തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. 71 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ ഇതിനകം വോട്ട് ചെയ്തിട്ടുണ്ട്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തപാല്‍ വോട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. തിരഞ്ഞെടുപ്പ് അടുക്കവേ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകളില്‍ എല്ലാം ജോ ബൈഡനാണ് മുന്‍പില്‍.
എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ ഇത് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് റിപബ്ലിക്കന്‍സ്.സാങ്കേതികമായി ട്രംപിനെക്കാള്‍ ബൈഡന്‍ ഏറെ മുന്‍പിലാണെങ്കിലും അവസാന നിമിഷം ഒരു അട്ടിമറിക്ക് സാധ്യത ഉണ്ടെന്ന വിലയിരുത്തലുകളും ഉണ്ട്.
Post Your Comments