![](/wp-content/uploads/2020/10/police-1.jpg)
ചെന്നൈ: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് ഡോക്ടർ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് സംഭവം. ഡോ. ശിവരാമ പെരുമാളാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ഉത്തരവാദി കന്യാകുമാരി ഡിഎസ്പിയാണെന്ന് ശിവരാമ പെരുമാൾ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡിഎസ്പി ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും അദ്ദേഹത്തിന്റെ ഭാര്യയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. കൊറോണ ഡ്യൂട്ടിയ്ക്ക് ശേഷം ഡോക്ടറായ ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ശിവരാമ പെരുമാളിനേയും ഭാര്യയേയും വഴിയിൽ തടഞ്ഞു നിർത്തിയ ശേഷം ഡിഎസ്പി ചോദ്യം ചെയ്തിരുന്നു. രാത്രിയിൽ എവിടെ പോയിട്ട് വരികയാണെന്ന ഡിഎസ്പിയുടെ ചോദ്യത്തിന് കൊറോണ ഡ്യൂട്ടിയ്ക്ക് ശേഷം ഭാര്യയുമായി മടങ്ങുകയാണെന്ന് ഡോക്ടർ ഇംഗ്ലീഷിൽ മറുപടി നൽകി. എന്നാൽ ഇംഗ്ലീഷിൽ മറുപടി നൽകിയതിന് ഡിഎസ്പി ഡോക്ടറെ അധിക്ഷേപിച്ചു. അദ്ദേഹത്തിന്റെ ഭാര്യയോട് ഡിഎസ്പി അപമര്യാദയായി പെരുമാറി. പൊതുമധ്യത്തിൽ വെച്ച് മോശമായ വാക്കുകൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം.
ഈ സംഭവത്തിന് ശേഷം മറ്റ് പല സന്ദർഭങ്ങളിലും ഡോക്ടറെ ഡിഎസ്പി അപമാനിച്ചിരുന്നു. ഇത് ശിവരാമ പൊതുവാളിനെ മാനസീകമായി തളർത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ആത്മഹത്യ.
Post Your Comments