സൗദി അറേബ്യ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം തൊഴില്‍ മന്ത്രാലയം നടത്തിയേക്കും. അടുത്ത വര്‍ഷം മുതല്‍ കഫാല സംവിധാനം നിര്‍ത്തലാക്കാനാണ് നീക്കം. എന്നാല്‍ പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.
Read Also : കോവിഡ് ബാധിച്ചവരുടെ പ്രതിരോധ ശേഷി ; പുതിയ പഠനറിപ്പോർട്ട് പുറത്ത്
1950കളിലാണ് ഗള്‍ഫ് മേഖലയില്‍ എണ്ണപ്പാടങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇതിലേക്ക് തൊഴിലാളികളെ എത്തിക്കാനും ഇവരുടെ ഉത്തരവാദിത്വത്തിനും രാജ്യം കൊണ്ടുവന്ന രീതിയാണ് കഫാല എന്നറിയപ്പെടുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം. ഇതേരീതി പിന്നീട് കമ്പനികളിലേക്കും പ്രാബല്യത്തിലായി.
സ്പോണ്‍സര്‍ഷിപ്പ് രീതിക്ക് കീഴില്‍ തൊഴിലാളിക്ക് രാജ്യംവിടാനും ജോലിമാറാനും കഫീല്‍ രേഖാമൂലം സമ്മതിക്കണം. തൊഴില്‍ തര്‍ക്കങ്ങളും ഇതേതുടര്‍ന്ന് ഉണ്ടാകാറുണ്ട്. സ്പോണ്‍സര്‍ക്ക് അനുകൂലമായാണ് കോടതി വിധി വരാറുള്ളതെന്നും അന്താരാഷ്ട്ര ഏജന്‍സികളും ചൂണ്ടിക്കാട്ടിയിരുന്നു. സംവിധാനം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷവും വാര്‍ത്തകളുണ്ടായിരുന്നു.
ഇതിന് ശേഷം ആദ്യമായാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളുടെ വാര്‍ത്ത. അടുത്തയാഴ്ചയോടെ പ്രഖ്യാപനവും അടുത്ത വര്‍ഷത്തോടെ നിയമവും പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും വരെ കാത്തിരിക്കണമെന്നാണ് വാര്‍ത്തയോട് മന്ത്രാലയത്തിന്‍റെ പ്രതികരണം
Post Your Comments