KeralaLatest NewsNews

കൂണ്‍ കറിയില്‍ വിഷബാധ; ആറു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂണ്‍ കറിയില്‍നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ആറു പേർ ഗുരുതരാവസ്ഥയിൽ. വിഷക്കൂണ്‍ കഴിച്ച്‌ അവശനിലയിലായ ആറു പേരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിളിമാനൂര്‍ നഗരൂര്‍ സ്വദേശികളായ ശബരി (15), അമൃത (20), കിരണ്‍ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവര്‍ക്കാണു ശാരീരിക അസ്വസ്ഥയുണ്ടായത്.

Read Also: ഗര്‍ഭസ്​ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ വീഴ്​ചയുണ്ടായിട്ടില്ലെന്ന്​ മെഡിക്കല്‍ കോളജ് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ച കൂണ്‍ കറിയില്‍നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്. വൈകിട്ടോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button