Latest NewsIndiaNews

കോവിഡ് മരണത്തിന് കീഴടങ്ങാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം

ഐസോൾ: ആഗോള തലത്തിൽ കോവിഡ് മഹാമാരി വ്യാപിക്കുമ്പോഴും നിലവിൽ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ അതില്‍ നിന്ന് വ്യത്യാസപ്പെടുന്നൊരു സംസ്ഥാനമുണ്ട് ഇന്ത്യയില്‍. ഇതുവരെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇന്ത്യന്‍ സംസ്ഥാനമാണ് മിസോറാം. എന്നാൽ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ് മിസോറാം.

Read Also: കൂണ്‍ കറിയില്‍ വിഷബാധ; ആറു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പതിനെട്ട് വയസിന് താഴെയുള്ള 295 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒക്ടോബര്‍ പതിനെട്ട് മുതല്‍ തലസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് ബാധിതരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടതോടെ ഇടക്കാലത്ത് തുറന്ന സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുകയും ചെയ്തു. എന്നാൽ കൂടുതല്‍ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി സൊറാംധങ്ക അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button