Latest NewsNewsIndia

ഇനി വിവാഹിതരാകുന്നവര്‍ക്ക് സമ്മാനമായി ലക്ഷങ്ങള്‍ ; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

ഭുവനേശ്വര്‍ : ജാതി വിവേചനത്തെ മറികടക്കാന്‍ സ്വന്തമായി മാട്രിമോണിയല്‍ വെബ്സൈറ്റ് തുറന്ന് ഒഡിഷ സര്‍ക്കാര്‍. ഇതില്‍ നിന്നും പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയാണ് സര്‍ക്കാര്‍ സമ്മാനം നല്‍കുന്നത്. ജാതിരഹിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സുമംഗല്‍ എന്ന പേരിലാണ് സംസ്ഥാനത്തെ എസ്ടി ആന്റ് എസ്സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പ് വെബ്സൈറ്റ് തുറന്നത്.

നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നതെങ്കില്‍ ഒറ്റയടിക്ക് ഒന്നര ലക്ഷം രൂപ വര്‍ധിപ്പിച്ചു. ഇനി മുതല്‍ ഇത് രണ്ടര ലക്ഷമായിരിക്കും ലഭിക്കുക. 2017 ഓഗസ്റ്റില്‍ 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കിയതാണ് ഇതിന് മുന്‍പ് അവസാനമായി വര്‍ധിപ്പിച്ചത്. 1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിച്ചവരുമാകണം. വധുവരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് നിക്ഷേപം എത്തുക.

ഒറ്റത്തവണത്തെ ഈ സഹായം ലഭിക്കാന്‍ വധൂവരന്മാര്‍ രണ്ട് ഭിന്നജാതിക്കാരായാല്‍ മാത്രം മതിയാകില്ല. ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആയിരിക്കണം.

shortlink

Post Your Comments


Back to top button