ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണം നിയന്ത്രിക്കാന്‍ കേരളത്തിന് പോളിറ്റ് ബ്യൂറോയുടെ അനുമതി. കേരളത്തില്‍ സി.ബി.െഎ നേരിട്ട് കേസ് ഏറ്റെടുക്കുന്നത് നിയന്ത്രിക്കാന്‍ നിയമവശങ്ങള്‍ പരിശോധിച്ച് മുന്നോട്ടുപോകാമെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോയുടെ തീരുമാനം. എന്നാൽ കേന്ദ്രം അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് വിലയിരുത്തിയ പോളിറ്റ് ബ്യൂറോ സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാന്‍ കേരളത്തിന് തീരുമാനിക്കാമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ സി.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ സി.പി.എം നേരേത്ത രംഗത്തുവന്നിരുന്നു.
അതേസമയം കൂടുതല്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ നിയന്ത്രണവുമായി രംഗത്തുവന്നതോടെ നിലപാടില്‍ മാറ്റമുണ്ടായി. ഒടുവില്‍ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ തിടുക്കത്തില്‍ അന്വേഷണം ഏറ്റെടുത്തതാണ് കേരളത്തില്‍ പൊതുസമ്മതം റദ്ദാക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.
Read Also: കോവിഡ് മരണത്തിന് കീഴടങ്ങാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം
എന്നാൽ ടെലിവിഷന്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചതില്‍ അര്‍ണബ് േഗാസ്വാമിക്കെതിരെയുള്ള കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ മഹാരാഷ്ട്ര സര്‍ക്കാറാണ് പൊതുസമ്മതം പിന്‍വലിച്ച ഒടുവിലത്തെ സംസ്ഥാനം. ഛത്തിസ്ഗഢ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് സി.ബി.ഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍. അതേസമയം ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്തതുപോലെ കേരളത്തിലും സി.ബി.ഐ വിലക്ക് ഏര്‍പ്പെടുത്തുന്നത് അനുകൂലിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
Post Your Comments