ന്യൂഡല്‍ഹി: ഇന്ത്യ-യുഎഇ സഹകരണം പ്രതിരോധ മേഖലയിലേയ്ക്കും. പ്രതിരോധ ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും പ്രത്യേക വെബിനാര്‍. പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉല്പന്ന ഉത്പാദക വകുപ്പിന് കീഴില്‍, ഇന്ത്യന്‍ പ്രതിരോധ ഉല്പാദകരുടെ കൂട്ടായ്മയായ SIDM മായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്
Read Also : സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം
ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര പ്രതിനിധികള്‍, പ്രതിരോധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വെബ്ബിനാറില്‍ പങ്കെടുത്തു. സംയുക്ത ഉത്പാദനത്തിലൂടെയും പരസ്പര വ്യാപാരത്തിലൂടെയും പ്രതിരോധ മേഖലയിലെ നിലവിലെ സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും താല്പര്യം പ്രകടിപ്പിച്ചു.
Post Your Comments