Latest NewsNewsInternational

പ്രവാചക കാര്‍ട്ടൂണ്‍: മാനസിക പരിശോധന നടത്തുക; ഫ്രാൻസിനോട് തുർക്കി

ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിന്​ ജര്‍മ്മനിയുടെ പിന്തുണ നല്‍കുമെന്ന്​ ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ്​ പറഞ്ഞു.

ബ്രസല്‍സ്: പ്രവാചക കാര്‍ട്ടൂണ്‍ വിഷയത്തില്‍ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണി​ന്‍റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച്‌​ ഉറുദുഗാ​ന്‍. മുസ്​ലിംകളോടും ഇസ്​ലാമിനും നേരെയുള്ള ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണി​െന്‍റ സമീപനം മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്നാണ്​​ തുര്‍ക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉറുദുഗാന്‍ പറഞ്ഞത്​.

ഉറുദുഗാന്റെ വാക്കുകൾ.. ‘മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഈ വിധം പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച്‌ എന്താണ് പറയാന്‍ കഴിയുക?. ഒന്നാമതായി, മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍’ -​ ഉറുദുഗാന്‍ പറഞ്ഞു. അതേസമയം ഉറുദുഗാ​ന്റെ അഭിപ്രായത്തിനെതിരേ ജര്‍മനിയും ഇറ്റലിയും നെതര്‍ലന്‍ഡ്​സും ഗ്രീസും സൈപ്രസും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പരസ്യമായി രംഗത്ത്​ വന്നിട്ടുണ്ട്​. യൂറോപ്യന്‍ യൂനിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ ഉറുദുഗാന്റെ അഭിപ്രായത്തെ ‘അസ്വീകാര്യം’ എന്ന്​ പറഞ്ഞു. ‘അപകടകരമായ ഈ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ശിഷ്യഗണത്തിലുള്ളവരെ ലൈംഗിക അടിമകളാക്കി; സ്വയം പ്രഖ്യാപിത ‘ഗുരു’വിന് 120 വര്‍ഷം തടവ്

എന്നാൽ ‘മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ഏകപക്ഷീയമായ നടപടികള്‍ക്കാണ്​ തുര്‍ക്കി ശ്രമിച്ചതെന്ന്​’ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ്​ ചാള്‍സ് മൈക്കല്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം ആദ്യം നടന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ ഉറുദുഗാന്റെ ‘പ്രകോപനങ്ങള്‍’ അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ്​ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തത്​.

‘പ്രവര്‍ത്തനത്തിലും പ്രഖ്യാപനത്തിലും ടര്‍ക്കിഷ് ഭാഗത്തു നിന്നുള്ള മാറ്റം ഞങ്ങള്‍ വ്യക്തമായി പ്രതീക്ഷിക്കുന്നു’-യൂറോപ്യന്‍ യൂണിയന്‍ വക്താവ് പീറ്റര്‍ സ്റ്റാനോ പറഞ്ഞു. കാത്തിരിക്കണോ അല്ലെങ്കില്‍ നടപടിയെടുക്കുമോ എന്നറിയാന്‍ അംഗരാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും തീവ്രവാദത്തിനും എതിരായി തന്‍റെ രാജ്യം ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നുവെന്ന് ഡച്ച്‌ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിന്​ ജര്‍മ്മനിയുടെ പിന്തുണ നല്‍കുമെന്ന്​ ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ്​ പറഞ്ഞു. നാഗരികതകളുടെ ഏറ്റുമുട്ടലിന്‍റെ പേരിലുള്ള ഉറുദുഗാ​െന്‍റ വാചാടോപം മതഭ്രാന്തും അസഹിഷ്​ണുതയും വളര്‍ത്തുമെന്ന്​ ഗ്രീസ്​ പ്രസിഡന്‍റ്​ കാതെറിന സകെല്ലറോപ പറഞ്ഞു.’ഫ്രഞ്ച് പ്രസിഡന്‍റിനെതിരായ ആക്രമണം യൂറോപ്യന്‍ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്ന്​’ സൈ​പ്രസ്​ പ്രസിഡന്‍റ്​ നിക്കോസ് അനസ്​താസിയോഡസ്​ പറഞ്ഞു. തുര്‍ക്കിയുടെ പ്രസ്​താവന അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അതിനാല്‍ തങ്ങളുടെ സ്​ഥാനപതിയെ തിരികെ വിളിക്കുന്നതായും നേര​ത്തേ ഫ്രാന്‍സ്​ പ്രതികരിച്ചിരുന്നു.

shortlink

Post Your Comments


Back to top button