MollywoodLatest NewsNewsEntertainment

എന്റെ പേളി മോള് ഗര്‍ഭിണിയാകാന്‍ വൈകിപ്പോയോ എന്ന് തോന്നി; ശ്രീനിഷ് അത്ര നല്ലതാണെന്ന് തോന്നിയില്ല; മനസു തുറന്ന് നടിയുടെ അച്ഛൻ മാണി പോള്‍

മിനിസ്ക്രീനിലൂടെയെത്തി തുടർന്ന് ബിഗ്‌ബോസിലെത്തി പ്രണയത്തിലായ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ മേയില്‍ വിവാഹിതരായി ഇവര്‍ ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ്. അഞ്ചു മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ പേളി മാണി. മാര്‍ച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച്‌ പേളി എത്തിയിരുന്നു.

എന്നാൽ അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. തന്റെ ഗര്‍ഭവിശേഷങ്ങളെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മക്കളായ പേളിയെയും റേച്ചലിനെയും കുടുംബത്തിലേക്ക് എത്തുന്ന കുഞ്ഞതിഥിയെകുറിച്ചും മരുമകന്‍ ശ്രീനിഷിനെ പറ്റിയുമെല്ലാം മനസുതുറന്നിരിക്കയാണ് പേളിയുടെ പിതാവും മോട്ടിവേഷണല്‍ സ്പീക്കറുമായ മാണിപോള്‍.

കൂടാതെ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എന്തായിരുന്നു തോന്നിയതെന്നും മാണി പോളിനോട് ചോദ്യമെത്തിയിരുന്നു. ഇതൊക്കെ എന്നോ ആവേണ്ടതല്ലേ, വൈകിപ്പോയി എന്നായിരുന്നു തോന്നിയത്. പേളി 20 ല്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ നേരത്തെ കുഞ്ഞുങ്ങളായേനെ, പേളിയുടെ അമ്മയുടേയും ശ്രിനിഷിന്റെ അമ്മയുടേയുമൊക്കെ വിവാഹം വളരെ നേരത്തെ കഴിഞ്ഞതാണ് എന്നും മാണി പോള്‍ വ്യക്തമാക്കി.

പക്ഷെ, എന്നാലിപ്പോള്‍ മരുമകന് നൂറില്‍ നൂറു മാര്‍ക്കാണ് മാണി നല്‍കുന്നത്. ശ്രിനിഷ് ഭയങ്കര ടോളറന്റാണ്, സിംപിള്‍ ബോയ് യാണ്. കണ്ടാല്‍ ഭയങ്കരനാണെന്നൊക്കെ തോന്നുമെങ്കിലും ആള് പാവമാണ്. ശ്രീനിയും ഷിയാസും ഒരുമിച്ചുള്ള ഫോട്ടോയാണ് കണ്ടത്. ഭയങ്കര അഹങ്കാരിയായിരിക്കുമെന്നായിരുന്നു കരുതിയത്.ഞാന്‍ കണ്ട അന്നും ഇന്നും എന്നും അവന്‍ ഒരുപോലെയാണ്. ഐഡിയല്‍ കപ്പിളാണ് അവര്‍. പേളിക്ക് പറ്റിയ പയ്യനാണ് ശ്രിനിഷെന്നും മാണി പോള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button