ജിദ്ദ : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദിയിലെ ജിദ്ദയിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യയുടെ 36 സര്‍വീസുകൾ ഉണ്ടാകുമെന്നു ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
Also read : രാജ്യത്തിന് ആശ്വാസം : പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ കുറവ്
കേരളത്തില്‍ കോഴിക്കോട്ടേക്ക് മാത്രമായി നവംബര്‍, ഡിസംബര്‍ മാസങ്ങളിൽ ഒൻപത് സര്‍വീസുകളാണ് ഉണ്ടാവുക. . നവംബര്‍ മൂന്ന്, 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് കോഴിക്കോേട്ടേക്കുള്ള വിമാനങ്ങൾ. മുതിര്‍ന്നവര്‍ക്ക് 1061 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 836 റിയാല്‍, രണ്ട് വയസിന് താഴെ 164 റിയാല്‍ എന്നിങ്ങനെയാണ് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കുകള്‍.
Post Your Comments