WomenFashionBeauty & StyleLife StyleHealth & Fitness

സൗന്ദര്യപ്രശ്നങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

കണ്ണിന് ചുറ്റും കറുപ്പ് പാടുകൾ, മുഖത്ത് വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും, മുഖക്കുരുവിന്റെ പാടുകൾ, പല്ലിന് മഞ്ഞ നിറം, വരണ്ടു ഭംഗി കുറഞ്ഞ ചർമം, തടി കൂടിയപ്പോൾ ഉണ്ടായ പാടുകളും ചർമം തൂങ്ങലും നീർച്ചുഴിയും ഇങ്ങനെ എത്രയെത്ര സൗന്ദര്യപ്രശ്നങ്ങളാ ഓരോരുത്തരെയും നിരാശരാക്കുന്നത്. വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകൾ നിങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഇതാ അൽപ്പ നേരം മാറ്റി വച്ച് തിളങ്ങുന്ന ചർമത്തിനായി ഈ കാര്യങ്ങൾ സ്ഥിരമായി ചെയ്യാം.

കണ്ണിന് ചുറ്റും കറുപ്പ്, തൂങ്ങൽ

കണ്ണിന് ചുറ്റും കറുപ്പ് പാട്,  ഹൈബാഗുകൾ തൂങ്ങി പ്രായമായത് പോലെ തോന്നിക്കുന്ന  ചർമം,ഇതിനെല്ലാം  പരിഹാരമായി ഈ ഹോം മെയ്ഡ് പായ്ക്ക് ഒന്നും ഉപയോഗിച്ച് നോക്കും.

മുട്ടവെള്ള: ഒന്ന് ലുത്, ഹെയ്സൽ നട്ട് പൊടിച്ചത്: ഒരു ടീസ്പൂൺ

മുട്ടവെള്ളയും ഹെയ്സൽ നട്ട് പൊടിച്ചതും നന്നായി അടിച്ച് പതപ്പിച്ച് മിശ്രിതമുണ്ടാക്കുക. ഈ പായ്ക്ക് രണ്ട് മൂന്ന് മിനിട്ട് വച്ച ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടുക. പതിനഞ്ച് മിനിട്ട് വച്ച ശേഷം നന്നായി ഉണങ്ങും മുമ്പ് കഴുകി കളയണം. ഇത് സ്ഥിരമായി ചെയ്യുക.

മുഖത്തെ കാരയും കുരുക്കളും

ഇന്ന് മിക്കവർക്കും അനുഭവിക്കേണ്ടിവരുന്ന പ്രശ്നമാണ് അമിതമായ മുഖക്കുരുവും കാരയും അത് പോയി വന്നശേഷമുള്ള പാടുകളും. ഇതിനുമുണ്ട് പ്രതിവിധി.

ബ്രൗൺഷുഗർ: ഒരു ടേബിൾ സ്പൂൺ, വൈറ്റ് ഷുഗർ: ഒരു ടേബിൾ സ്പൂൺ, വെളിച്ചെണ്ണ: രണ്ട് ടേബിൾ സ്പൂൺ,  അരച്ച സ്ട്രോബറീസ്: രണ്ട്

ഇതെല്ലാം നന്നായി യോജിപ്പിച്ച് മിശ്രിതം തയറാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് നന്നായി ഉരസുക. വിരലുകൾ വട്ടത്തിൽ ചലിപ്പിച്ച് മസാജ് ചെയ്യണം. പതിനഞ്ച് മിനിട്ടോളം ഇത് തുടരുക. ചെറു ചൂടുവെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് തുടരണം.

പല്ലിലെ മഞ്ഞനിറം

ഒരു ബൗളിൽ പഴുത്ത സ്ട്രോബറിയും ബേക്കിങ് സോഡയും മിശ്രിതമാക്കുക. പല്ലിൽ നന്നായി തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിട്ട് കഴിഞ്ഞ് ബ്രഷി ചെയ്ത് തണുത്ത വെള്ളത്തിൽ വായ കഴുകുക. ഇത് ആഴ്ചയിൽ മൂന്നു ദിവസം വീതം തുടരണം.

വരണ്ട ചർമം

അവോകാഡോ : പകുതി സ്മാഷ് ചെയ്തത്, തേൻ : കാൽ കപ്പ്

ഈ മിശ്രിതം മുഖത്തും കഴുത്തിലും കൈകളിലുമുള്ള വരണ്ട ചർമത്തിൽ കുഴമ്പ് പോലെ തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് ചെറു ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഏതെങ്കിലും ലോലമായ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.

നീർച്ചുഴി

തടികൂടുന്നത് കൊണ്ട് സ്ത്രീകളിൽ കാണുന്ന പ്രശ്നമാണ് നീർച്ചുഴി. ശരീരഭാഗങ്ങളിൽ പ്രത്യേകിച്ച് ഇടുപ്പിലും തുടകളിലും കാണപ്പെടുന്ന ഈ പ്രശ്നത്തിന് പരിഹാരമുണ്ട്. വീട്ടിൽ തന്നെ ലഭിക്കുന്ന ഒരു വലിയ ഔഷധമാണ് കാപ്പി തിളപ്പിച്ചതിനു ശേഷമുള്ള മട്ട്.

ഇവ രണ്ടും യോജിപ്പിച്ച് മൈക്രോവേവിൽ പത്ത് സെക്കന്റ് ചൂടാക്കുക. നീർച്ചുഴി ഉള്ള ഭാഗങ്ങളിൽ ഇത് തേച്ച് പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി വയ്ക്കുക. 20 മിനിട്ടിന് ശേഷം തുടച്ച് മാറ്റുക. ആഴ്ചയിൽ രണ്ട് പ്രാവശ്യം വീതം എട്ടാഴ്ച അതായത് രണ്ട് മാസം തുടർച്ചയായി ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button