കോഴിക്കോട്: സംവരണത്തിന്റെ ഭരണഘടനാ താല്‍പര്യം പോലും പിഴുതെറിഞ്ഞാണ് സാമ്ബത്തികം മാനദണ്ഡമാക്കി മേല്‍ജാതി സംവരണം നടപ്പാക്കിയതെന്ന് എസ്.ഡി.പി.ഐ . ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതെല്ലാം കളവാണ്. ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി, മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ് പ്രവേശനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാതെ മേല്‍ജാതിക്കാര്‍ക്ക് അനര്‍ഹമായി ആകെ സീറ്റിന്റെ പത്തു മുതല്‍ 12.5 ശതമാനംവരെ നല്‍കുകയായിരുന്നു.
ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ് വേണ്ടത്. വിദ്യാഭ്യാസ, ഉദ്യോഗ, നിയമ നിര്‍മാണ സഭകളിലുള്‍പ്പെടെ ഓരോ സാമൂഹിക വിഭാഗങ്ങള്‍ക്കും അവരുടെ ആളെണ്ണത്തിനൊത്ത പ്രാതിനിധ്യം വേണമെന്നും എസ്.ഡി.പി.െഎ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിയുന്ന ഇടങ്ങളിലെല്ലാം എസ്.ഡി.പി.െഎ തനിച്ച് മത്സരിക്കുമെന്നും ഒരു മുന്നണിയുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി. അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments