KeralaLatest NewsIndia

സംവരണം: വേണ്ടത് ആളെണ്ണത്തിനൊത്ത പ്രാതിനിധ്യം: എസ്ഡിപിഐ

വിദ്യാഭ്യാസ, ഉദ്യോഗ, നിയമ നിര്‍മാണ സഭകളിലുള്‍പ്പെടെ ഓരോ സാമൂഹിക വിഭാഗങ്ങള്‍ക്കും അവരുടെ ആളെണ്ണത്തിനൊത്ത പ്രാതിനിധ്യം വേണമെന്നും എസ്​.ഡി.പി.​െഎ

കോഴിക്കോട്​: സംവരണത്തിന്റെ ഭരണഘടനാ താല്‍പര്യം പോലും പിഴുതെറിഞ്ഞാണ്​ സാമ്ബത്തികം മാനദണ്ഡമാക്കി മേല്‍ജാതി സംവരണം നടപ്പാക്കിയതെന്ന്​ എസ്​.ഡി.പി.ഐ . ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതെല്ലാം ​കളവാണ്​. ജനങ്ങളെ കബളിപ്പിക്കുകയാണ്​ ചെയ്യുന്നത്​. ഹയര്‍ സെക്കന്‍ഡറി, മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ്​ പ്രവേശനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്​ അര്‍ഹമായത്​ നല്‍കാതെ മേല്‍ജാതിക്കാര്‍ക്ക്​ അനര്‍ഹമായി ആകെ സീറ്റിന്റെ പത്തു മുതല്‍ 12.5 ശതമാനംവരെ നല്‍കുകയായിരുന്നു.

ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ്​ വേണ്ടത്​. വിദ്യാഭ്യാസ, ഉദ്യോഗ, നിയമ നിര്‍മാണ സഭകളിലുള്‍പ്പെടെ ഓരോ സാമൂഹിക വിഭാഗങ്ങള്‍ക്കും അവരുടെ ആളെണ്ണത്തിനൊത്ത പ്രാതിനിധ്യം വേണമെന്നും എസ്​.ഡി.പി.​െഎ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

read also: ഏത് ഭീഷണിയും നേരിടാന്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും; ചൈനയ്ക്കെതിരെ മൈക്ക് പോംപിയോയുടെ ശക്തമായ പ്രഖ്യാപനം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിയുന്ന ഇടങ്ങളിലെല്ലാം എസ്​.ഡി.പി.​െഎ തനിച്ച്‌​ മത്സരിക്കുമെന്നും ഒരു മുന്നണിയുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്​ഥാന പ്രസിഡന്‍റ്​ പി. അബ്​ദുല്‍ മജീദ്​ ഫൈസി, സെക്രട്ടറി മുസ്​തഫ കൊമ്മേരി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button