ലണ്ടൻ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊറോണ വാക്‌സിൻ ബ്രിട്ടണിൽ അടുത്ത മാസത്തോടെ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്‌സിൻ നവംബർ ആദ്യം ലഭ്യമാക്കുമെന്നാണ് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നവംബർ ആദ്യ ആഴ്ച്ചയോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ ആശുപത്രിയ്ക്ക് നിർദ്ദേശം ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് കൂടുതൽ മാരകമാകുന്ന പ്രായമായവരിൽ ആന്റിബോഡി ഉത്പാദനം ത്വരിതപ്പെടുത്തുവാൻ ഉതകുന്നതാണ് ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച വാക്‌സിനെന്നും റിപ്പോർട്ടിൽ പറയുന്നു. 18 മുതൽ 55 വരെ പ്രായത്തിനിടയിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാകിസിന് കഴിയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
സ്വീഡീഷ് ബ്രിട്ടീഷ് മരുന്ന് കമ്പനിയായ ആസ്ട്രാസെനേക എന്ന കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ ഗവേഷകർ വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്. യുകെയിലണ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പരീക്ഷണം നടത്തുന്നത്.
Post Your Comments