Latest NewsNewsInternationalGulf

പ്രവാചക നിന്ദ: ഫ്രാൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മുസ്ലിം രാഷ്ട്രങ്ങൾ

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ കാണിച്ചതിനോടും അതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും അറബ് ലോകത്ത് വന്‍ പ്രതിഷേധം. ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായാണ് പ്രതിഷേധം നടക്കുന്നത്. കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലാണ് ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്.

Read Also : ഓക്‌സ്ഫഡ് സർവ്വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിന്റെ വിതരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്

തെല്‍അവീവില്‍ ഏകദേശം 200ഓളം പ്രതിഷേധക്കാര്‍ ഫ്രാന്‍സ് എംബസിയിലേക്ക് പ്രതിഷേധം നടത്തി. ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതോടെ കുവൈത്ത് മാര്‍ക്കറ്റില്‍ നിന്നും ഫ്രാന്‍സ് ഉത്പന്നങ്ങള്‍ കുറഞ്ഞിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അറബ് മാര്‍ക്കറ്റായ സൗദിയില്‍ ഫ്രാന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഞായറാഴ്ച്ചയിലെ ട്രെന്റിങില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിന്റെ മനോനില പരിശോധിച്ച് ചികിത്സിക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. പിന്നാലെ ഫ്രാന്‍സ് അംബാസിഡറെ തുര്‍ക്കിയില്‍ നിന്നും തിരിച്ചുവിളിച്ചു. ഫ്രാൻസിൽ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‍ലാമെന്നാണ് മാക്രോണ്‍ നേരത്തെ പ്രതികരിച്ചത്.

എന്നാല്‍ അറബ് രാജ്യങ്ങള്‍ എത്രയും പെട്ടെന്ന് ബഹിഷ്‌കണം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ബഹിഷ്‌കരണത്തിന്റെ ആവശ്യം ശരിയല്ലെന്നും ന്യൂനപക്ഷമായ മൗലികവാദികളുടെ അക്രമം രാജ്യത്ത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനവയില്‍ പറയുന്നു.

ഫ്രാന്‍സിലെ ടീച്ചര്‍ സ്‌കൂളിന് പുറത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്ലാമിസ്റ്റുകള്‍ക്ക് നമ്മളുടെ ഭാവി ആവശ്യമുണ്ട് എന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ചുള്ള പരിപാടിയില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ പ്രവാചകനെതിരായ കാര്‍ട്ടൂണ്‍ കാണിച്ചതിന് പിന്നാലെയാണ് കൊലചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button