തിരുവനന്തപുരം: ആഗസ്റ്റില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ കൂടുതല്‍ പേരും പ്രമേഹരോഗികളെന്ന് ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്.
223 മരണങ്ങളാണ് ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 120ഉം പ്രമേഹ ബാധിതരാണ്. 116 പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം. 15 േപര് കാന്‍സര്‍ രോഗികളാണ്. അഞ്ചുപേര്‍ കിടപ്പുരോഗികളായിരുന്നു. മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്ന രണ്ട് പേരാണ് ആഗസ്റ്റില്‍ മരിച്ചത്.
252 മരണങ്ങളില്‍ 20 എണ്ണത്തിലെ മരണകാരണം കോവിഡല്ലെന്ന് കണ്ടെത്തി. ഒമ്ബത് പേരുടെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.
Post Your Comments