കല്‍പ്പറ്റ: കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എന്‍.രമേശന്‍ രാജിവെച്ച് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.എന്‍.രമേശന്‍ പറഞ്ഞു.
Read Also : യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യന്‍ റെയില്‍വേ
ജനാധിപത്യ പാര്‍ട്ടി എന്നാണ് അവകാശവാദമെങ്കിലും വ്യക്തിതാല്‍പര്യങ്ങളുടെ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് തവണ പൂതാടി മണ്ഡലം പ്രസിഡന്റ്, പഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രമേശന്‍ നിലവില്‍ മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, ചെത്ത് തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറിയുമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments