Latest NewsIndiaNews

ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു… അതിനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍… ചൈനയ്ക്കും പാകിസ്ഥാനുമെതിരെ പ്രത്യേക കമാന്‍ഡുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു. അതിനുള്ള തന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സൈന്യത്തെ തിയറ്റര്‍ കമാന്‍ഡുകളാക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സൈന്യത്തെ 2022 ഓടെ അഞ്ചു തിയറ്റര്‍ കമാന്‍ഡുകളാക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പ്രത്യേക പ്രവര്‍ത്തന മേഖലകള്‍ നിശ്ചയിച്ച് കാര്യക്ഷമമായ സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന വിധമായിരിക്കും തിയറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുക.

Read Also : “ജമ്മു കശ്മീർ ഇപ്പോൾ വിൽപ്പന ചരക്കായി മാറിയിരിക്കുന്നു” ; ഇന്ത്യൻ പൗരൻമാരായ ആർക്കും കാശ്മീരിൽ ഭൂമി വാങ്ങാമെന്ന ഉത്തരവിനെതിരെ ഒമർ അബ്ദുള്ള

അഞ്ചു തിയറ്റര്‍ കമാന്‍ഡുകളില്‍ ചൈനയ്ക്കും പാകിസ്താനുമായി പ്രത്യേക കമാന്‍ഡുകള്‍ ഉണ്ടായിരിക്കും. ചൈനയെ ഉദ്ദേശിച്ച് വടക്കന്‍ കമാന്‍ഡും പാകിസ്താനെ ഉദ്ദേശിച്ച് പടിഞ്ഞാറന്‍ കമാന്‍ഡുമായിരിക്കും ഉണ്ടായിരിക്കുക. പെനിസുലാര്‍ കമാന്‍ഡ്, വ്യോമ പ്രതിരോധ കമാന്‍ഡ്, നാവിക കമാന്‍ഡ് എന്നിവയാണ് മറ്റ് സൈനിക കമാന്‍ഡുകള്‍.

ലഡാക്കിലെ കാറക്കോറം പാസ് മുതല്‍ അരുണാചല്‍ പ്രദേശിലെ കിബിതു വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമായിരിക്കും വടക്കന്‍ കമാന്‍ഡ്. ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖ ഉള്‍പ്പെടുന്ന ഈ കമാന്‍ഡിന്റെ കേന്ദ്രം ലക്നൗ ആയിരിക്കും.

സിയാച്ചിനിലെ ഇന്ദിരാ കോള്‍ മുതല്‍ ഗുജറാത്ത് മുനമ്പ് വരെയായിരിക്കും പടിഞ്ഞാറന്‍ കമാന്‍ഡ്. ജയ്പൂരിലായിരിക്കും ഇതിന്റെ ആസ്ഥാനം. ഇന്ത്യന്‍ ഉപഭൂഖണ്ഢ മേഖലയിലായിരിക്കും പെനിസുലാര്‍ കമാന്‍ഡ്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ ആസ്ഥാനമെന്നാണ് വിവരം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയുടെയും ദക്ഷിണേന്ത്യയുടെയും സുരക്ഷയുടെ ഉത്തരവാദിത്വമായിരിക്കും പെനിസുലാര്‍ കമാന്‍ഡിന്.

തിയറ്റര്‍ കാമന്‍ഡുകള്‍ രൂപീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button