പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ മദ്രസയിൽ ബോംബാക്രമണം. അക്രമണത്തിൽ മദ്രസയിലെ വിദ്യാർഥികളായ ഏഴ് കുട്ടികൾ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
ജാമിയ സുബൈരിയ എന്ന മദ്രസയുടെ പ്രധാന ഹാളിൽ പ്രഭാഷണം നടക്കുന്നതിനിടെയാണ് ബോംബാക്രമണം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ വഖാർ അസിം പറഞ്ഞു. മദ്രസയിൽ ആരോ ബാഗ് ഉപേക്ഷിച്ച് നിമിഷങ്ങൾക്കകമാണ് ബോംബ് സ്ഫോടനം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് അധികൃതർ. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാന്റെ ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയുടെ തലസ്ഥാനമാണ് പെഷവാർ. അടുത്ത കാലത്തായി ഇവിടെ തീവ്രവാദ ആക്രമണങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്.
Post Your Comments