കുടുംബാംഗങ്ങളുമൊന്നിച്ച് കേക്ക് മുറിച്ച് ആറാം വിവാഹവാര്‍ഷികം ആഘോഷിച്ചിരിക്കുയാണ് നടന്‍ ടൊവിനോ തോമസും ഭാര്യ ലിഡിയയും. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവെക്കുന്നതിന്‍റെ ചിത്രം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു.
നടൻ ദുല്‍ഖര്‍, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു തുടങ്ങി നിരവധിപ്പേര്‍ ഇരുവര്‍ക്കും ആശംസകള്‍ കുറിച്ചിട്ടുണ്ട്, വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2014ലാണ് ടൊവീനോയുടെയും ലിഡിയയുടെയും വിവാഹിതരായത്.
മകൾ ഇസയും മകൻ തഹാനുമാണ് മക്കള്‍. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് തഹാന്‍ പിറന്നത്. കുഞ്ഞുങ്ങളുടെ വിശേഷങ്ങളും, കുടുംബവിശേഷങ്ങളുമെല്ലാം താരം കൃത്യമായി സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.
Post Your Comments