MollywoodLatest NewsNewsEntertainment

നിന്നെപ്പോലെ ഫാഷന്‍ പരേഡും മോഡലിംഗും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല സജ്ന. അവര്‍ക്ക് നിന്നെപ്പോലെ മുഖസൗന്ദര്യവും ആകാര വടിവും ഇല്ലായിരിക്കാം!!

അവര്‍ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കൂടെയുള്ളവര്‍ക്ക് അന്നം നല്‍കുന്നതോടൊപ്പം തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്.

ട്രാന്‍സ് ജെന്റര്‍ സജ്നഷാജിയുടെ ബിരിയാണി കച്ചവടവും അതിനു പിന്നാലെ പുറത്തുവന്ന വോയ്സ് ക്ലിപ്പും ട്രാന്‍സ് കമ്മ്യൂണിറ്റിക്കുള്ളിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സെലിബ്രേറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രജ്ഞിമാരാണ് ഈ ഓഡിയോ ക്ലിപ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അയച്ചു കൊടുത്തതെന്ന വിമർശനം ഉയർന്നിരുന്നു. പത്തു അമ്ബതു പേരടങ്ങുന്ന പബ്ലിക് ഗ്രുപ്പിലേക്കു സജ്നയുടെയും തീര്‍ത്തയുടെയും വോയിസ്‌ ക്ലിപ്പ് ഷെയര്‍ ചെയ്തത് ആരാണ് എന്നുള്ളത് ബോധ്യപ്പെട്ടു കഴിഞ്ഞു. അവിടെ നിന്നും ആണ് എയ്ന്‍ ഹണി അത് സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്യുന്നതെന്ന് എന്ന് ഫേസ്ബുക്കില്‍ വ്യക്തമാക്കുകയാണ് സീമ വിനീത്.

സീമയുടെ വാക്കുകൾ ഇങ്ങനെ …”നിന്നെപ്പോലെ ഫാഷന്‍ പരേഡും മോഡലിംഗും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല സജ്ന. അവര്‍ക്ക് നിന്നെപ്പോലെ മുഖസൗന്ദര്യവും ആകാര വടിവും ഇല്ലായിരിക്കാം. പക്ഷെ പൊരിവെയിലത്ത് വഴിവക്കത്തുനിന്ന് ഭക്ഷണ പൊതി വിറ്റ് ജീവിക്കുന്ന ഒരു സാധു യുവതിയാണവര്‍. കുറച്ചു പേര്‍ക്ക് തൊഴില്‍ കൊടുത്ത് അവരോടൊപ്പം നിറുത്തിയിട്ടുമുണ്ട്. അവര്‍ പണ്ട് എന്തായിരുന്നു എന്നത് ഒരു വിഷയമേയല്ല. ഇന്ന് അവര്‍ എന്താണ് എങ്ങിനെ ജീവിക്കുന്നു എന്നതാണ് വിഷയം.

അവര്‍ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കൂടെയുള്ളവര്‍ക്ക് അന്നം നല്‍കുന്നതോടൊപ്പം തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്. വിദ്യാഭ്യാസം കുറവായ ആ കുട്ടിയെ ആര്‍ക്കും പ്രലോഭിപ്പിക്കാം പറ്റിക്കാം. അതാണ് ഇവിടെ നടന്നതും. സജ്നയുടെ പൂര്‍വ്വകാലം വിളമ്ബിയ നീ.. നീ ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയ്ക്ക് മുന്‍പുണ്ടായിരുന്ന കാലം കൂടി സ്വയം ഒന്നു വിലയിരുത്തിയാല്‍ നന്ന്. സജ്നയുടെ voice clip ല്‍ ഇത്ര ഭീകരമായ കാര്യങ്ങള്‍ ഒന്നുമില്ല. ചിലര്‍ ഭീകരമാക്കിയതാണ്. ആ ഫോണ്‍ സംഭാഷണത്തില്‍ അവര്‍ ഫ്രീസര്‍ വേണ്ടാ അതിന്റെ പൈസ തന്നാല്‍ മതി എന്നു പറയുന്നുണ്ട് / ആ പൈസ Live ല്‍ വന്നു തരൂ..

അത് സഹായിക്കാന്‍ സന്‍മനസ്സുള്ളവര്‍ക്ക് ഒരു പ്രചോദനം ആകും എന്ന് പറയുന്നുണ്ട് / കയറിക്കിടക്കാന്‍ ഒരു വീടാണ് ആവശ്യം എന്നു പറയുന്നുണ്ട് / കൂടെയുള്ള കുട്ടിയുടെ സര്‍ജറിക്ക് പൈസ തന്ന് സഹായിക്കാം എന്നും പറയുന്നുണ്ട്. ഇതിലൊക്കെ എന്താണ് ഇത്ര ഭീകരത ! സമൂഹത്തിലെ ചിലരുടെ ചെയ്തികള്‍ മൂലം ആ കുട്ടി കഷ്ട്ടപ്പെട്ട് ഉയര്‍ത്തി കൊണ്ടുവന്ന സംരംഭം തകര്‍ന്നു. വീണ്ടും അതിനെ ഉയര്‍ത്തി കൊണ്ട് വരണമെങ്കില്‍ ആരെങ്കിലും സഹായിച്ചേ മതിയാകൂ. പകരം നീയും നിന്റെ അമ്മച്ചികളും കൂടി അവരെ തരിപ്പണമാക്കാന്‍ ശ്രമിച്ചു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button